എക്സ്പേർട്ട് വർക്ക്ഷോപ്പ്
Saturday 11 October 2025 1:20 AM IST
കാഞ്ഞിരപ്പളളി: താലൂക്ക് വ്യവസായ വകുപ്പിന്റേയും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റേയും നേതൃത്വത്തിൽ എക്സ്പേർട്ട് വർക്ക്ഷോപ്പ് എന്നപേരിൽ ഏകദിന ശില്പശാല കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ്കോളേജ് ജൂബിലി ഹാളിൽ 13ന് രാവിലെ 10.30 മുതൽ നടക്കും. വിദേശവ്യാപാരത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന നവസംരംഭംകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമാക്കി പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്യും.