ആം ആദ്മി പാർട്ടി വാർഡ് യോഗം
Saturday 11 October 2025 1:26 AM IST
അതിരമ്പുഴ: ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്തിലെ 24ാം വാർഡ് യോഗംനടന്നു. ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വർഗീസ് മഞ്ചേരിക്കളത്ത് അദ്ധ്യക്ഷത വഹിച്ചു. തകർന്നുകിടക്കുന്ന പഞ്ചായത്ത് റോഡുകൾ അതിരുമ്പുഴയിൽ നിരവധിയാണ് എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന പ്രസിഡന്റും മെമ്പർമാരും ആണ് അതിരമ്പുഴ പഞ്ചായത്ത് ഭരിക്കുന്നത്. എല്ലാ വാർഡിലും, ബ്ലോക്കിലും സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് ആം ആദ്മി പാർട്ടി ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ പ്ലാമ്പറമ്പിൽ സെക്രട്ടറി സജി ഇരുപ്പുമല എന്നിവർ പറഞ്ഞു.