വാട്സ്‌ആപ്പ് ഉപയോഗം മൗലികാവകാശമല്ല
Saturday 11 October 2025 2:10 AM IST
ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോഗം മൗലികാവകാശമല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, ഇന്ത്യൻ നിർമ്മിത അറട്ടൈ ആപ് ഉപയോഗിക്കാൻ ഹർജിക്കാരോട് ശുപാർശ ചെയ്‌തു. വാട്സ്‌ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്നും, പുനഃസ്ഥാപിക്കണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യം തള്ളിക്കൊണ്ടാണ് പ്രതികരണം. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്ക് മാർഗരേഖ കൈമാറണമെന്ന ആവശ്യത്തിലും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടപെട്ടില്ല. ഇതോടെ ഹർജി പിൻവലിച്ചു.