പെൺകുട്ടികളുടെ സുരക്ഷ: സുപ്രീംകോടതിയിൽ രണ്ടുദിവസത്തെ കോൺഫറൻസ്
Saturday 11 October 2025 2:11 AM IST
ന്യൂഡൽഹി: രാജ്യത്ത് പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ സുപ്രീംകോടതിയിൽ ഇന്നും നാളെയുമായി കോൺഫറൻസ് സംഘടിപ്പിക്കും. പരമോന്നത കോടതിയുടെ ജുവൈനൽ ജസ്റ്റിസ് കമ്മിറ്റിയും യൂണിസെഫ് ഇന്ത്യയും സംയുക്തമായാണ് ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഉദ്ഘാടനം ചെയ്യും.