പെറുവിൽ പ്രസിഡന്റിനെ പുറത്താക്കി
Saturday 11 October 2025 7:43 AM IST
ലിമ : തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ പ്രസിഡന്റ് ഡിന ബൊളുവാർട്ടെയെ പുറത്താക്കി പാർലമെന്റ്. അഴിമതി ആരോപണങ്ങളും രാജ്യത്ത് കുറ്റകൃത്യങ്ങൾ ഉയരുന്നതും ചൂണ്ടിക്കാട്ടി പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽ ഡിന പരാജയപ്പെടുകയായിരുന്നു. പാർലമെന്റ് അദ്ധ്യക്ഷനായ ജോസ് ജെറിയെ (38) പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.