തിയേറ്റർ
റിമ കല്ലിംഗൽ , സരസ ബാലുശേരി എന്നിവരെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16ന് പ്രദർശനത്തിന്. ഡെയ്ൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർ .ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് താരങ്ങൾ അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്,ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്നാണ് നിർമ്മാണം.
അവിഹിതം ഉണ്ണി രാജ,രഞ്ജിത്ത് കങ്കോൽ എന്നിവർ നായകൻമാരായി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന അവിഹിതം തിയേറ്ററിൽ. താരനിരയിൽ പുതുമുഖങ്ങൾക്ക് എറെ പ്രാധാന്യം നൽക്കുന്നു.തിരക്കഥ ,സംഭാഷണം, അംബരീഷ് കളത്തറ,സെന്ന ഹെഗ്ഡെ , ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ)എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത,ഹാരിസ് ദേശം,പി. ബി .അനീഷ്,സി .വി. സാരഥി,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് നിർമ്മാണം.