കിടിലൻ വിനോദയാത്രയ്ക്ക് റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിൻ, 33 ശതമാനം സബ്‌സിഡിയും ലഭിക്കും
കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലിന്റെ രാജസ്ഥാൻ, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ യാത്ര നവംബർ 25ന് ആരംഭിക്കും. റെയിൽവേ മന്ത്രാലയം യാത്രക്ക് 33 ശതമാനം സബ്‌സിഡി നൽകും.
അദ്ധ്യാപകർ, മുൻ സൈനികർ, സൈനികരുടെ കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക ഇളവുകളുമുണ്ട്. 13 ദിവസം നീളുന്ന യാത്ര തിരുവനന്തപുരത്ത് നിന്നാണ് ആരംഭിക്കുക.650 യാത്രക്കാരെയാണ് ഉൾക്കൊള്ളുക. കൊല്ലം, ആലപ്പുഴ, കായംകുളം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. യാത്രക്കാർക്ക് തൊട്ടടുത്ത സ്റ്റേഷനിലേക്ക് പിക്കപ്പ് സൗകര്യം നൽകും.
യാത്ര ഇഷ്വറൻസ് ഉൾപ്പെടെ
പി.എ സിസ്റ്റം, ടൂർ മാനേജർമാർ, യാത്രാ ഇൻഷ്വറൻസ്, ഹോട്ടലുകൾ, കാഴ്ചകൾ കാണുന്നതിനുള്ള വാഹനങ്ങൾ, ദക്ഷിണേന്ത്യൻ ഭക്ഷണം, പബ്ലിക് അനൗൺസ്മെന്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം, ടൂർ മാനേജർമാർ, കോച്ചുകൾ തോറും പരിശീലനം നേടിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സൗകര്യങ്ങളും ഭാരത് ഗൗരവ് ട്രെയിനിലുണ്ട്.ഹോട്ടൽ താമസസൗകര്യം, യാത്രാ ഇൻഷ്വറൻസ് എന്നിവയും ഉൾപ്പെടുന്ന പാക്കേജിൽ യാത്രക്കാർക്ക് തങ്ങളുടെ മുഴുവൻ ലഗേജുകളും ഒരുമിച്ച് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും ട്രെയിനിലുണ്ട്.
നിരക്കുകൾ
സ്ലീപ്പർ ക്ലാസിന് 34,950
തേർഡ് എ.സിക്ക് 44,750
സെക്കൻഡ് എ.സിക്ക് 51,950
ഫസ്റ്റ് എ.സിക്ക് 64,950
സന്ദർശിക്കുന്ന ഇടങ്ങൾ
രാജസ്ഥാനിൽ
ജോധ്പൂർ
ജയ്സാൽമീർ
ജയ്പൂർ
അജ്മീർ
ഉദയ്പൂർ
ഗുജറാത്തിൽ
ഏക്താ പ്രതിമ
ഹൈദരാബാദ്
വിവരങ്ങൾക്ക്: 7305 85 85 85