അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്‌ത് അഞ്ച് ലക്ഷം രൂപ തട്ടി; തിരുവനന്തപുരം സ്വദേശി പിടിയിൽ
Saturday 11 October 2025 1:50 PM IST
തിരുവനന്തപുരം: അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി തരപ്പെടുത്താമെന്ന പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ വിസ നൽകി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി വിൻസ് (39) ആണ് ചേർപ്പ് പൊലീസിന്റെ പിടിയിലായത്.
അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. പാലക്കലിൽ ചിപ്‌സ് ബിസിനസ് നടത്തുന്ന ഗിരീഷ്, പരിചയക്കാരനായ പ്രിൻസ് എന്നിവരാണ് പരാതിക്കാർ. ഗീരീഷിന് അബുദാബിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് കിട്ടാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് വ്യാജ വിസയാണെന്ന് മനസിലായത്. തുടർന്ന് ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശാസ്‌ത്രീയമായ അന്വേഷണങ്ങൾക്കൊടുവിലാണ് ഒളിവിൽപ്പോയ പ്രതിയെ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്‌തത്.