നിങ്ങളുടെ മക്കൾക്ക് പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് നേടാൻ ഇപ്പോൾ അവസരം, ചെയ്യേണ്ടത് ചില കാര്യങ്ങൾ മാത്രം

Saturday 11 October 2025 3:21 PM IST

തിരുവനന്തപുരം: 2025-26 അദ്ധ്യയനവര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനികബോര്‍ഡ് വിതരണം ചെയ്യുന്ന പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.ksb.gov.in എന്ന് വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വീസ് രേഖകള്‍ എന്നിവ സഹിതം പ്രവൃത്തി ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ആഫീസില്‍ ലഭ്യമാക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 30.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2472748