മാനസികാരോഗ്യ ദിനാചരണം
Sunday 12 October 2025 12:45 AM IST
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ കൗൺസിലിംഗ് സെന്റർ, ആന്റി റാഗിംഗ് സെന്റർ, ആന്റി നർക്കോട്ടിംഗ് സെൽ, ജീവനി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. കോളേജ് സെമിനാർ ഹാളിൽ നടത്തിയ പരിപാടി പ്രിൻസിപ്പൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. ലിനി മറിയം മാത്യു അദ്ധ്യക്ഷത വഹിച്ചു. കീർത്തി ബി.രാജ് ക്ലാസ് നയിച്ചു. ഡോ. ജി. ഹരി നാരായണൻ, ഡോ. ലജ്ന പി. വിജയൻ, ഡോ. ടി.ആർ.രജിത്ത്, ഡോ. കെ.ടി.അബ്ദുസമദ് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാക്കുന്നതിനും ലഘൂകരിക്കുന്നതിനും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.