മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം
Sunday 12 October 2025 12:45 AM IST
വൈക്കം : ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജൂനിയർ അഭിഭാഷകൻ രോഹന് നൽകി അഡ്വ. പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് അഡ്വ. വി.പി.അനിൽകുമാർ പ്രമേയം അവതരിപ്പിച്ചു. കോടതിയങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. എ.മനാഫ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. പി.ആർ.പ്രമോദ്, വൈസ് പ്രസിഡന്റ് അഡ്വ. സ്മിതാസോമൻ തുടങ്ങിയവർ പ്രസംഗിച്ചു. അഭിഭാഷകരായ പി.എസ്.രഞ്ജിത് , കെ.ആർ.അനിൽകുമാർ, സുരേഷ് ബാബു, സുജിത് സോമശേഖരൻ, സുഭാഷ് ചന്ദ്രൻ, അനിതാഭായ്, ടി.എസ്.ബിജു തുടങ്ങിയവർ നേതൃത്വം നൽകി.