തെരുവ് നായ വിമുക്ത കേരളം വാക്കത്തോൺ
Sunday 12 October 2025 12:46 AM IST
കോട്ടയം: കേരള സീനിയർ ലീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തെരുവ് നായ വിമുക്ത കേരളം എന്ന സന്ദേശവുമായി നടത്തുന്ന ഒൻപത് കിലോമീറ്റർ വാക്കത്തോൺ ഇന്ന് രാവിലെ 6.30 ന് തെള്ളകം ചൈതന്യ സെന്ററിൽ നിന്ന് ആരംഭിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്ലാഗ് ഒഫ് ചെയ്യും. കോട്ടയം ഡിവൈ.എസ്.പി കെ.എസ് അരുൺ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.സുനിൽ പെരുമാനൂർ എന്നിവർ പങ്കെടുക്കും. വാക്കത്തോൺ കോടിമത കാർജിൻ ഹോട്ടലിൽ സമാപിക്കും. കാരിത്താസ് ആശുപത്രി ഡോക്ടർമാരുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.