രണ്ടാംഘട്ട പരിപാടി
Sunday 12 October 2025 12:46 AM IST
കോട്ടയം: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായി വനംവകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. കോട്ടയം, ഇടുക്കി ജില്ലകളും എറണാകുളം ജില്ലയുടെ ഭാഗങ്ങളും ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിൾ മേഖലയിൽ ഒന്നാം ഘട്ടത്തിൽ ലഭിച്ച 2375 പരാതികളിൽനിന്ന് 122 എണ്ണം പഞ്ചായത്തുതലത്തിൽ പരിഹരിച്ചു. ആന പ്രതിരോധ കിടങ്ങുകൾ, സൗരോർജ്ജവേലികൾ, വിസ്ത ക്ലിയറൻസ് എന്നിവയ്ക്ക് ദുരന്തനിവാരണ ഫണ്ട്, തൊഴിലുറപ്പ്, പ്രത്യേക കാർഷിക പാക്കേജ് ഫണ്ട്, പഞ്ചായത്ത് തുടങ്ങിയ മറ്റ് വകുപ്പുകളുടെ ഫണ്ടുകൾ ലഭ്യമാക്കുന്നതിനുള്ള തീരുമാനവും ജില്ലാതല യോഗങ്ങളിൽ ചർച്ച ചെയ്യും.