കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ബൈക്ക് മോഷണം പോയെന്ന് പരാതി

Sunday 12 October 2025 12:46 AM IST

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്ന് ബൈക്ക് മോഷണം പോയി. സനീഷ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 05 എക്യു 9951 എന്ന നമ്പർ പതിപ്പിച്ച ബുള്ളറ്റാണ് മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്ന് സ്റ്റാർട്ട് ചെയ്തു കൊണ്ടുപോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ അടുത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളുടെ മുഖം വ്യക്തമല്ല. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.