കബഡി അക്കാഡമി സെലക്ഷൻ ട്രയൽ
Saturday 11 October 2025 6:50 PM IST
ഉദുമ :ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കബഡി അക്കാഡമിയിലേക്ക്പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടന്ന ട്രയൽസിൽ പത്തിനും 16 നുമിടയിൽ പ്രായമുള്ള 200ൽ പരം കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.ഇവർക്ക് കബഡി അക്കാഡമി സൗജന്യ പരിശീലനം നൽകും. പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ജതിൻ, ജഗദീഷ് ആറാട്ടുകടവ്, കമലാക്ഷൻ, സച്ചിൻ കൊപ്പൽ, വൈശാഖ് ബാര, കെ.സി നാരായണൻ , ഷീബ സുരേഷ് എന്നിവർ സംസാരിച്ചു. കബഡി അക്കാഡമി കൺവീനർ പള്ളം നാരായണൻ സ്വാഗതവും പ്രണവൻ പള്ളം നന്ദിയും പറഞ്ഞു. കോച്ചുമാരായ ഗിരീഷ് മുല്ലച്ചേരി, ഗണേഷ് കാസർകോട്, ബാലകൃഷ്ണൻ കൊക്കൽ എന്നിവർ സെലക്ഷൻ ട്രയൽസിന് നേതൃത്വം നൽകി.