ദുർഗ ഓവറോൾ ചാമ്പ്യന്മാർ
കാഞ്ഞങ്ങാട്: നാല് ദിവസങ്ങളിലായി ദുർഗ്ഗ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ഹൊസ്ദുർഗ് ഉപജില്ല സ്‌കൂൾ ഒളിമ്പിക്സിൽ 42സ്വർണ്ണം,32 വെള്ളി, 12 വെങ്കലം എന്നിവയടക്കം 359 പോയന്റുമായി ആതിഥേയരായ ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. രാജപുരം ഹോളി ഫാമിലി സ്‌കൂൾ 103 പോയിന്റുമായി രണ്ടും കക്കാട്ട് ഹൈസ്‌കൂൾ 87 പോയിന്റുമായി മൂന്നൂം സ്ഥാനങ്ങളിലെത്തി. സമാപന സമ്മേളനം സ്‌കൂൾ മാനേജർ കെ വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഇ.വി.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഹൊസ്ദുർഗ് പൊലീസ് എസ്.എച്ച്.ഒ പി.അജിത് കുമാർ, കാഞ്ഞങ്ങാട് ഫയർ ആൻഡ് റെസ്‌ക്യൂ എസ്.എച്ച്.ഒ ആദർശ് അശോകൻ, ഹോസ്ദുർഗ് എ.ഇ.ഒ കെ.സുരേന്ദ്രൻ, എച്ച്.എസ്.ഡി എസ്.ജി.എ സെക്രട്ടറി കെ.രതീഷ് കുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ.എൻ.വേണുനാഥൻ, ഹെഡ്മിസ്‌ട്രസ്സ് പി.സുമ , പ്രോഗ്രാം കമ്മിറ്റികൺവീനർ എം.ഗോപി, പി.ഇ.ടി കെ.വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.