നിവിൻ പോളിക്ക് 'ബേബി ഗേൾ' ജന്മദിനാശംസ
നിവിൻപോളി പ്രധാന വേഷത്തിൽ എത്തുന്ന 'ബേബി ഗേൾ" എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കൈ കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചു നിൽക്കുന്ന നിവിൻ പോളിയെ പോസ്റ്ററിൽ കാണാം. നിവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം അരുൺ വർമ സംവിധാനം ചെയ്യുന്നു.അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത് . അദിതി രവി ആണ് നിവിന്റെ നായിക. നിവിൻപോളിക്കൊപ്പം സംഗീത് പ്രതാപും ലിജോമോളും പ്രധാന വേഷങ്ങളിൽ എത്തുന്നു. അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബോബി - സഞ്ജയ് രചന നിർവഹിക്കുന്നു. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ആണ്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റിംഗ് ഷൈജിത്ത് കുമാരൻ, സംഗീതം ക്രിസ്റ്റി ബേബി, കോ - പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ നവീൻ പി. തോമസ്, സന്തോഷ് പന്തളം, പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, അഡ്വർടൈസിംഗ്: ബ്രിങ് ഫോർത്ത്.