കെ.എസ്.എസ്.പി.എ നേതൃസംഗമം
കാഞ്ഞങ്ങാട്: സർവീസ് പെൻഷൻകാരുടെ മെഡിസെപ്പ് ഇൻഷൂറൻസ് പ്രതിമാസപ്രീമിയം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിൻമാറണമെന്ന് കെ.എസ്.എസ്.പി.എ കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി.രത്നാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വനിതാഫോറം സംസ്ഥാന സെക്രട്ടറി കെ.സരോജിനി മുഖ്യഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ നാലപ്പാടം ,സംസ്ഥാന നേതാക്കളായ കെ.കെ.രാജഗോപാലൻ , കെ.വി.രാജേന്ദ്രൻ ,സി പ്രേമരാജൻ, കെ.പി.ബാലകൃഷ്ണൻ, പി.പി.ലസിത, പി.കെ.ചന്ദ്രശേഖരൻ , കുഞ്ഞികൃഷ്ണൻ പെരിയ ,അഡ്വ.ഈപ്പൻ , കെ. പീതാംബരൻ , പി.പി.ബാലകൃഷ്ണൻ , കെ.ബാലകൃഷ്ണൻ നായർ പെരിയോക്കി , കെ.വേണുഗോപാലൻ , എം.കുഞ്ഞാമിന , ഭാഗ്യലക്ഷ്മി , എ.തങ്കമണി ,ആർ.ശ്യാമളാദേവി എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ.ബാബുരാജ് സ്വാഗതവും കെ.കെ.ഹരിശ്ചന്ദ്രൻ നന്ദിയും പറഞ്ഞു.