പാട്രിയറ്റ് ലണ്ടനിൽ
മമ്മൂട്ടി - മോഹൻലാൽ ചിത്രം പാട്രിയറ്റ് ലണ്ടൻ ഷെഡ്യൂൾ ഒര്ടോബർ 16ന് ആരംഭിക്കും.മമമൂട്ടിയും സെറിൻ ഷിഹാബും ആണ് ലണ്ടൻ ഷെഡ്യൂളിൽ പങ്കെടുക്കുന്ന താരങ്ങൾ. ആട്ടം. രേഖാച്ചിത്രം എന്നീ ചിത്രങ്ങളിൽ തിളങ്ങിയ താരമാണ് സെറിൻ ഷിഹാബ്. ഹൈദരാബാദിൽ ആയിരുന്നു പാട്രിയറ്റിന്റെ കഴിഞ്ഞ ഷെഡ്യൂൾ.
ലണ്ടനുശേഷം കൊച്ചിയിലും ചിത്രീകരണമുണ്ട്. ഇൗ ഷെഡ്യൂളിൽ മമ്മൂട്ടിയും മോഹൻലാലും പങ്കെടുക്കുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ എന്നാണ് ടീസർ നൽകുന്ന സൂചന. രാജ്യാന്തര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്നതാണ് ചിത്രത്തിലെ ദൃശ്യങ്ങൾ. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ , ഗ്രേസ് ആന്റണി തുടങ്ങി നീണ്ട താരനിരയുമുണ്ട്. താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും നീണ്ട 12 വർഷങ്ങൾക്കുശേഷം ഒരുമിച്ച് എത്തുകയാണ്. ചിത്രത്തിന്റെ രചനയും മഹേഷ് നാരായണനാണ്. മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചലു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്.