കായികതാരങ്ങളെ അനുമോദിച്ചു

Saturday 11 October 2025 7:00 PM IST

ചായ്യോത്ത് :തുടർച്ചയായി രണ്ടാം തവണയും ചിറ്റാരിക്കൽ ഉപജില്ല സ്കൂൾ ഒളിമ്പിക്സ് കായികമേളയിൽ ചാമ്പ്യൻമാരായ ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കായികതാരങ്ങളേയും പരിശീലകരേയും സ്കൂൾ പി.ടി.എയും പൗരാവലിയും അനുമോദിച്ചു കിനാനൂർ സഹകരണ ബാങ്ക് ബ്രാഞ്ച് പരിസരത്ത് തുടങ്ങിയ വിജയഘോഷയാത്രയോടെ താരങ്ങളെ ആനയിച്ചു.. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ സുനിൽകുമാർ,പി.ടി.എ പ്രസിഡന്റ് സി ബിജു അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ താരങ്ങളേയും കായികാദ്ധ്യാപകരായ ഇ.വി. സുനിൽ കുമാർ, തങ്കമണി,പരിശീലകനായ ഇബ്രാഹിം എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ പി.ധന്യ,സ്കൂൾ പ്രിൻസിപ്പാൾ കെ.ടി.സീമ , പി.ടി.എ പ്രസിഡന്റ് ബിജു, എസ് എം.സി ചെയർമാൻ കെ.സത്യൻ, പി.ടി.എ വൈസ് പ്രസിഡന്റ് മനോഹരൻ, പ്രധാനാദ്ധ്യാപകൻ എം.സുനിൽകുമാർ,ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് പി.വി.സുകുമാരൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ദിനേശൻ എന്നിവർ സംസാരിച്ചു.