ക്രൈം ത്രില്ലറുമായി നവ്യ നായർ, സൗബിൻ
പാതിരാത്രി ട്രെയിലർ
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തിന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്നു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പാതിരാത്രി. നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്നത് ആണ് മറ്റൊരു ആകർഷീണയത . കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും, ഉദ്വേഗഭരിതമായ രംഗങ്ങളും കുടുംബബന്ധങ്ങളും ചേർത്തിണക്കിയാണ് കഥയുടെ വികാസം. സണ്ണി വയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റു താരങ്ങൾ.തിരക്കഥ
ഷാജി മാറാട്. ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, ജേക്സ് ബിജോയ് ആണ്സം ഗീതം ഒരുക്കുന്നത്. ജേക്സ് ബിജോയുടെ മ്യൂസിക് ട്രൈലറിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്.ടി സീരീസ് വമ്പൻ തുക നൽകി മ്യൂസിക് അവകാശം സ്വന്തമാക്കി.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് നിർമ്മാണം. എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ. ഒ - ശബരി, വാഴൂർ ജോസ്.