ആദരവും സമ്മാനവിതരണവും
കാഞ്ഞങ്ങാട്: എൻ.പി.രാജൻ പെയിൻ ആൻഡ് പാലയേറ്റീവ് കെയർ സൊസൈറ്റി കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി ആദരവും സമ്മാനവിതരണവും നടന്നു. പൊലീസ് എസ്.എച്ച്.ഒ പി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരികളായ എം.ശ്രീകണ്ഠൻ നായർ,മല്ലിക രാജൻ,വൈസ് പ്രസിഡന്റുമാരായ പി.വി.ബാലൻ, എം.ദാക്ഷായണി, എം.സുരേഷ് നാരായണൻ,ഗോകുലാനന്ദൻ മോനച്ച, പി.നളിനി കെ.ചിന്താമണി, പി.രഞ്ജിനി എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ.ടി.ജോഷമോൻ സ്വാഗതവും സി കുഞ്ഞിരാമൻ നായർ നന്ദിയും പറഞ്ഞു. ഒന്നാം സമ്മാനമായ ഫ്രിഡ്ജ് പുതുക്കൈയിലെ ടി.കെ. ഗംഗാധരനും,രണ്ടാം സമ്മാനമായ സ്മാർട്ട്‌ഫോൺ പി.ലത കാഞ്ഞങ്ങാട്, മൂന്നാം സമ്മാനമായ ടി.വി.സ്മാർട്ട് കൃഷ്ണൻ പാക്കവും ഏറ്റുവാങ്ങി.ചടങ്ങിൽ വൃന്ദ രാജനെ ആദരിച്ചു. വാഷിംഗ് മെഷീൻ, മിക്സി,സീലിംഗ് ഫാൻ തുടങ്ങിയ 30 സമ്മാനങ്ങൾ സമ്മാനപദ്ധതിയുടെ ഭാഗമായി വിജയികൾക്ക് നൽകി.