ചുവപ്പ് മുഖം, കത്തുന്ന കണ്ണുകൾ; കാട്ടാളൻ ഹെവി മാസ് ഫസ്റ്റ് ലുക്ക്
കയ്യിലെരിയുന്ന സിഗാറും ചോരയൊലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളുമായി ആന്റണി വർഗീസ്. കാട്ടാളൻ എന്ന ചിത്രത്തിന്റെ ഹെവി മാസ് ഫസ്റ്റ് ലുക്ക് ആന്റണി വർഗീസിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങി . ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് ആന്റണി വർഗീസ് എത്തുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകുന്നു.നവാഗതനായ പോൾ ജോർജ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഞെട്ടിപ്പിക്കുമെന്ന് ഉറപ്പിക്കാം.
ക്യൂബ്സ്എൻ്റർടെയ്ൻമെന്റിന്റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസിനെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം ആണ് ‘കാട്ടാളൻ’. തായ്‌ലൻഡിൽ ആനയുമായി ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആന്റണി വർഗീസ് വിശ്രമത്തിലാണ്. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ആക്ഷൻ കൊറിയോഗ്രഫി. സുനിൽ, കബീർ ദുഹാൻ സിങ് ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ , പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ് എന്നിവരാണ് മറ്റ് താരങ്ങൾ. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ഈണം. 'രചന ഉണ്ണി ആർ, ഛായാഗ്രഹണം രണെദിവെ , എഡിറ്റിംഗ് ഷമീർ മുഹമ്മദ് . എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പി.ആർ. ഒ: ആതിര ദിൽജിത്ത്.