കൂത്തുപറമ്പിൽ സിഗ്നൽ ലൈറ്റ് ഉദ്ഘാടനം

Saturday 11 October 2025 7:07 PM IST

കൂത്തുപറമ്പ്: നഗരസഭ ബസ് സ്റ്റാൻഡിന് മുൻവശം തലശ്ശേരി. വളവുപാറ റോഡിൽ ജനങ്ങൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ ഉദ്ഘാടനം കെ.പി.മോഹനൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ എട്ട് ലക്ഷം രൂപ അനുവദിച്ചാണ് ബസ് സ്റ്റാൻഡിന് മുൻവശം സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും റോഡ് മുറിച്ചു കടക്കാൻ ഏറെ പ്രയാസം അനുഭവപ്പെട്ടിരുന്ന ഇവിടെ സിഗ്നൽ ലൈറ്റ് സംവിധാനം ഏറെ ആശ്വാസകരമായിട്ടുണ്ട്. ചടങ്ങിൽ നഗരസഭാദ്ധ്യക്ഷ വി.സുജാത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി പി.എൻ.അനീഷ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി.രജീഷ്, നഗരസഭ അംഗങ്ങളായ ഷീമ, ടി.ഗിരിജ, ഗീത, നീത എന്നിവർ പ്രസംഗിച്ചു. രാഷ്ട്രീയ, വ്യാപാര സംഘടന പ്രതിനിധികളും ഓട്ടോ, ടാക്സി തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.