വ്യാജടിക്കറ്റ്: വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

Sunday 12 October 2025 1:23 AM IST

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യാജടിക്കറ്റുമായി കുവൈറ്റിലേക്ക് പോകാനെത്തിയ ചെല്ലാനം സ്വദേശി ജീമോൻ (26) പിടിയിലായി. ഇന്നലെ രാവിലെ 8 മണിക്കുള്ള കുവൈറ്റ് എയർവേയ്സ് വിമാനത്തിൽ പോകാനായി വ്യാജടിക്കറ്റ് കാണിച്ച് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിനകത്തു കയറിയശേഷം പരിശോധനയിലാണ് ജീമോൻ പിടിയിലായത്. മറ്റൊരാൾ എടുത്തുനൽകിയതാണ് ടിക്കറ്റെന്നാണ് ഇയാൾ മൊഴിനൽകിയിട്ടുള്ളത്. നെടുമ്പാശേരി പൊലീസിന് കൈമാറി.