ഇരുചക്ര വാഹനം മോഷ്ടിച്ച പ്രതി റിമാൻഡിൽ

Sunday 12 October 2025 12:31 AM IST

മുട്ടം: വർക്ക് ഷോപ്പിൽ നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. നോർത്ത് പറവൂർ സ്വദേശി ഭൂതപള്ളിയിൽ വീട്ടിൽ ലിജീഷ് ജോർജാണ് (39) വെള്ളിയാഴ്ച അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച മുട്ടം സ്വദേശി വി.വിതോമസിന്റെ വാഹനം സുഹൃത്തിന്റെ വർക്ക്‌ഷോപ്പിൽ നിന്നാണ് മോഷണം പോയത്. മുട്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആലുവ ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്.