അജ്മാനിൽ ഗ‌ർഭിണി കുഴഞ്ഞുവീണ് മരിച്ചു

Sunday 12 October 2025 1:58 AM IST

പട്ടാമ്പി: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി അജ്മാനിൽ അമിതരക്ത സമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകൾ അസീബ(35) ആണ് മരിച്ചത്. അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്റെ ഭാര്യയാണ്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ ദുബൈ സോനപൂർ ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മകൾ: മെഹ്ര.