രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​വീ​ണ്ടും പൊ​തു​ ​പ​രി​പാ​ടി​യിൽ,​ കു​ടും​ബ​ശ്രീ​ ​വാ​ർ​ഷി​ക​വും ​ ​ബാ​ല​സ​ദ​സും ഉദ്ഘാടനം ചെയ്തു

Saturday 11 October 2025 10:15 PM IST

പാ​ല​ക്കാ​ട്:​ ​വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​ ​വീ​ണ്ടും​ ​പൊ​തു​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ.​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​സ​ഭ​യി​ലെ​ 36​-ാം​ ​വാ​ർ​ഡി​ലെ​ ​കു​ടും​ബ​ശ്രീ​ ​വാ​ർ​ഷി​ക​ ​പ​രി​പാ​ടി​യും​ ​ബാ​ല​സ​ദ​സും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​നാ​ണ് ​രാ​ഹു​ൽ​ ​എ​ത്തി​യ​ത്.​ ​ പ​രി​പാ​ടി​യു​ടെ​ ​ഫ്ള​ക്സി​ലോ​ ​പോ​സ്റ്റ​റി​ലോ​ ​രാ​ഹു​ലി​ന്റെ​ ​പേ​രോ​ ​ഫോ​ട്ടോ​യോ​ ​വ​ച്ചി​രു​ന്നി​ല്ല.​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​മ​ൻ​സൂ​ർ​ ​മ​ണ​ലാ​ഞ്ചേ​രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​രാ​ഹു​ലി​നെ​ ​പ​രി​പാ​ടി​യി​ലേ​ക്കെ​ത്തി​ച്ച​ത്.​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​മ​റ്റാ​ളു​ക​ൾ​ക്ക് ​രാ​ഹു​ൽ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​

പിഡന ആരോപണമുയർന്ന ശേഷം 38​ ​ദി​വ​സ​ത്തോ​ളം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നു​ ​വി​ട്ടു​നി​ന്ന​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 20​നാ​ണ് ​മ​ണ്ഡ​ല​ത്തി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ത്.​ ​ബി.​ജെ.​പി​യു​ടെ​യും​ ​ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​യും​ ​പ്ര​തി​ഷേ​ധം​ ​ഭ​യ​ന്ന് ​പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.​ ​തു​ട​ർ​ന്ന് ​ഈ​ ​മാ​സം​ ​അ​ഞ്ചി​ന് ​പാ​ല​ക്കാ​ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ബെം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള​ ​ബ​സ് ​ഫ്ലാ​ഗ് ​ഓ​ഫ് ​ആ​ണ് ​ആ​ദ്യ​മാ​യി​ ​പ​ങ്കെ​ടു​ത്ത​ ​പൊ​തു​പ​രി​പാ​ടി.​ ​നേ​ര​ത്തെ​ ​അ​റി​യി​പ്പു​ ​ന​ൽ​കാ​തെ​ ​ന​ട​ത്തി​യ​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​നെ​തി​രെ​ ​ ബി.​ജെ.​പി​യും​ ​ഡി.​വൈ.​എ​ഫ്.ഐയും ​ ​പ്ര​തി​ഷേ​ധ​വും​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ആ​രെ​യും​ ​അ​റി​യി​ക്കാ​തെ​ ​ഇ​ന്ന് കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്തത്.