പി.ഡി. ലൂക്ക് അനുസ്മരണം

Sunday 12 October 2025 12:33 AM IST

ആലപ്പുഴ: പി.ഡി.ലൂക്ക് അനുസ്മരണം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. സാബർമതി ട്രസ്റ്റ് ചെയർമാൻ ജോസഫ് മാരാരിക്കുളം അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് അനുസ്മരണ പ്രസംഗം നടത്തി. എം. ഇ. ഉത്തമക്കുറുപ്പ്, ആന്റണി കരിപ്പാശ്ശേരി, ഹക്കീം മുഹമ്മദ് രാജാ, ശ്യാമള പ്രസാദ്, രാജു പള്ളിപ്പറമ്പിൽ, ലൈസമ്മ ബേബി, തോമസ് ജോൺ പുന്നമട, ജോർജ് തോമസ് ഞാറക്കാട്, ബിനു മദനൻ എന്നിവർ പ്രസംഗിച്ചു.