ശുചീകരണം നടത്തി
Saturday 11 October 2025 10:36 PM IST
അമ്പലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ശുചീകരണ യജ്ഞ പരിപാടിയുടെ ഭാഗമായി പുറക്കാട് മണ്ഡലം കമ്മിറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.കെ. മോഹനന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടി ബ്ലോക്ക് പ്രസിഡന്റ് ടി. എ. ഹാമിദ് ഉദ്ഘാടനം ചെയ്തു. എ .ആർ കണ്ണൻ,ജി .സുഭാഷ്,ആർ. അനൂപ്, ഷാഹിത പുറക്കാട്, വിമൽദാസ്,ബീന സുരേഷ്, ബിജിമോൻ, ഷൗക്കത്ത് അലി തുടങ്ങിയവർ നേതൃത്വം നൽകി.