ബാലികാ ദിനാചരണം നടത്തി
Saturday 11 October 2025 10:40 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് പ്രൊജക്ട് ഓപ്പോൾ വിദ്യയുടെ ഭാഗമായി ബാലികാ ദിനാചരണം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പെൺകുട്ടികളെ ദിനാചരണത്തിന്റെ ഭാഗമായി അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് നസീർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു. കേണൽ സി. വിജയകുമാർ, സുവി വിദ്യാധരൻ, അഡ്വ. പ്രദീപ് കൂട്ടാല, രാജീവ് വാര്യർ, ലോബി വിദ്യാധരൻ, ഫിലിപ്പോസ് തത്തംപള്ളി, സന്ദീപ് വിശ്വനാഥൻ, കെ.എസ്. ജനാർദ്ദനൻ പിള്ള, മനോജ് കുമാർ എന്നിവർ സംസാരിച്ചു.