വീടിന്റെ താക്കോൽ കൈമാറി
Sunday 12 October 2025 12:40 AM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് മാരാരി കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഉദയകിരൺ- 2 പ്രോജെക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാനം മുൻ റോട്ടറി ഗവർണർ സുധി ജബ്ബാർ നിർവഹിച്ചു. ചടങ്ങിൽ റോട്ടേറിയന്മാരായ കേണൽ കെ.ജി. പിള്ള, കുരുവിള ചെറിയാൻ, ഹരൻ ബാബു, മാരാരി പ്രസിഡന്റ് ബിജു, മുൻ പ്രസിഡന്റ് ശിപി വിജയൻ, സുമേഷ് കുമാർ, ജയശങ്കർ,ഡോമിനിക് സാബു തുടങ്ങിയവർ സംസാരിച്ചു.