വാറ്റുചാരായവുമായി ഒരാൾ പിടിയിൽ

Sunday 12 October 2025 7:57 AM IST

ചേർത്തല: എക്‌സൈസ് പരിശോധനയിൽ വീടിനോടു ചേർന്ന ഷെഡിൽ നിന്ന് 4.5 ലിറ്റർ വാറ്റു ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വളയംചിറവീട്ടിൽ വി.എൻ.വിനോദാണ് പിടിയിലായത്. ചേർത്തല എക്‌സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് എസ്‌.ഐ പി.ബിനേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രേഡ് എസ്‌.ഐ ഉണ്ണികൃഷ്ണൻനായർ,പ്രിവന്റീവ് ഓഫീസർ പി.ഒ.സാലിച്ചൻ,സി.ഇ.ഒമാരായ ഉമേഷ്,ശ്രീജ,​ ഡ്രൈവർ ഓസ്ബർട്ട് ജോസ് എന്നിവരുണ്ടായിരുന്നു.