'103 ഏക്കർ വനഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തണം'
Sunday 12 October 2025 12:00 AM IST
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ 103 ഏക്കർ വനഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ നിറുത്തണമെന്ന് വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. കോടശ്ശേരി പഞ്ചായത്തിലെ വിവിധ പ്രദേശത്തെ വനഭൂമിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ എ.എൻ.ഇ.സി ലീഗൽ സെക്രട്ടറി അഡ്വ.ടി.എസ്.സന്തോഷ് നൽകിയ പരാതിയിലാണ് ഉത്തരവ്. 1980ൽ നിലവിൽ വന്ന വന സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നാണ് പരാതി. പലയിടത്തും പുനരധിവാസ പ്രവർത്തനങ്ങളും നടന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.