വാഹന പ്രചാരണ ജാഥ ഉദ്ഘാടനം

Sunday 12 October 2025 12:37 AM IST

തൃശൂർ: പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ മലയോര കർഷകർ സ്ഥലങ്ങളെല്ലാം വിറ്റൊഴിഞ്ഞ് അന്യദേശങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യുസ് നയിക്കുന്ന വാഹന പ്രചാരണ ജാഥയുടെ ജില്ലാതല ഉദ്ഘാടനം ചേലക്കര ബസ് സ്റ്റാൻഡ് ഓഡറ്റോറിയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. എം.പി.വിൻസെന്റ്, ജോസഫ് ചാലിശേരി, രാജേന്ദ്രൻ അരങ്ങത്ത്, റോയ് കെ.ദേവസി, സുനിൽ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.