അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ പഞ്ചായത്തുകൾ മാതൃക: ജി.ആർ.അനിൽ
Sunday 12 October 2025 3:39 AM IST
നെടുമങ്ങാട്: അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ജില്ലയിലെ പഞ്ചായത്തുകൾ മാതൃകയാണെന്ന് മന്ത്രി ജി.ആർ.അനിൽ. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അണ്ടൂർക്കോണത്ത് അതിദാരിദ്ര്യ പട്ടികയിൽ അവശേഷിക്കുന്ന ഏകവ്യക്തിക്ക് ഭൂമിയും വീടും ലഭ്യമാക്കാനായി ഒരു ലക്ഷം രൂപ മന്ത്രി കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. ഓപ്പൺ ഫോറവും തൊഴിൽ മേളയും സംഘടിപ്പിച്ചു.ആലുംമൂട് എൽ.പി.സ്കൂളിൽ നടന്ന സദസിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജലീൽ, ഉനൈസ അൻസാരി തുടങ്ങിയവർ പങ്കെടുത്തു.