പെൺകുട്ടികളെ പ്രതികരണ ശേഷിയുള്ളവരാക്കണം: പി.സതീദേവി
Sunday 12 October 2025 12:49 AM IST
തിരുവനന്തപുരം: വീടുകളിൽ ആൺ,പെൺ വ്യത്യാസമില്ലാതെ സമഭാവനയുടെ അന്തരീക്ഷം വളർത്തിയെടുത്ത് പെൺകുട്ടികളെ ഭാവി ജീവിതത്തിൽ പ്രതികരണശേഷിയുള്ളവരാക്കാൻ ആത്മവിശ്വാസം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി വർണോത്സവം എന്ന പേരിൽ സംഘടിപ്പിച്ച ശിശുദിന കലോത്സവത്തിലെ "സേവ് ഗേൾ ചൈൾഡ്" എന്ന ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സതീദേവി. തങ്ങൾ എന്നും അനുസരിക്കപ്പെടേണ്ടവർ മാത്രമാണെന്ന കുറ്റബോധമാണ് വിവാഹാനന്തരവും അവർ മറ്റ് കുടുംബങ്ങളിൽ വച്ച് പീഡിപ്പിക്കപ്പെടുന്നതെന്നും പി.സതീദേവി കൂട്ടിച്ചേർത്തു. തൈക്കാട് മോഡൽ എൽ.പി.സ്ക്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജി.എൽ അരുൺ ഗോപി അദ്ധ്യക്ഷനായി.ട്രഷറർ കെ.ജയപാൽ സ്വാഗതം പറഞ്ഞു.