ഹിന്ദി പക്ഷാചരണം

Sunday 12 October 2025 1:27 AM IST

തിരുവനന്തപുരം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സോണൽ ഓഫീസിൽ ഹിന്ദി പക്ഷാചരണം സമാപിച്ചു.ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിയും ഹിന്ദി സാഹിത്യകാരനുമായ ഡോ.ദേവേന്ദ്ര കുമാർ ധോദാവത്ത് മുഖ്യാതിഥിയായി.റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഉത്തം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികളായ 33ഉദ്യോഗസ്ഥരെ ചടങ്ങിൽ അനുമോദിച്ചു. ധോദാവത്തിന്റെ 'മാ' എന്ന പുസ്തകത്തിന്റെ ഒപ്പിട്ട പകർപ്പുകളും നൽകി.അസിസ്റ്റന്റ് ഡയറക്ടർ എ.ഗീത നേതൃത്വം നൽകി.അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ജോൺ സാമുവൽ നന്ദി പറഞ്ഞു. തുടർന്ന് സ്റ്റാഫ് അംഗങ്ങളുടെ സംസ്‌കാരിക പരിപാടിയും നടന്നു.