യാനം ട്രാവൽ ലിറ്റററി ഫെസ്റ്റിവൽ

Sunday 12 October 2025 1:27 AM IST

തിരുവനന്തപുരം:യാനം കേരള ടൂറിസത്തിന്റെ ഭാഗമായി 17,18,19 ദിവസങ്ങളിൽ നടക്കുന്ന യാനം ട്രാവൽ ലിറ്റററി ഫെസ്റ്റിവൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.ബുക്കർ ജേതാവ് ഷെഹാൻ കരുണതിലക,ഗ്രാമി പുരസ്കാര ജേതാവ് പ്രകാശ് സോൺതെക്ക ഉൾപ്പടെ മുപ്പതിലേറെ പ്രഭാഷകർ പങ്കെടുക്കും.വർക്കലയിൽ നടക്കുന്ന ഫെസ്റ്റിവെലിന്റെ ആദ്യ പതിപ്പിൽ ഇന്ത്യയിലും വിദേശത്തെയും എഴുത്തുകാർ, കലാകാരന്മാർ,ഡോക്യുമെന്ററി സംവിധായകർ,വ്ളോഗർമാർ,യാത്രാപ്രേമികൾ,പാചകരംഗത്തെ പ്രഗത്ഭർ തുടങ്ങിയവർ പങ്കെടുക്കും.ഷെഹാൻ കരുണതിലക,ഗ്രാഷ്യൻ അവാർഡ് ജേതാവും ശ്രീലങ്കൻ എഴുത്തുകാരനുമായ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ എന്നിവരുൾപ്പെടെ 33-ഓളം പേരുടെ പ്രഭാഷണം നടക്കും.