ഓൾ ഇന്ത്യ വീര ശൈവ മഹാസഭ

Sunday 12 October 2025 1:27 AM IST

തിരുവനന്തപുരം: വീരശൈവ സമുദായത്തിന് 2 ശതമാനം പ്രത്യേക സംവരണം നൽകുക, ലിംഗായത്ത് വിഭാഗത്തെ വീരശൈവ ലിസ്റ്റിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിനു.കെ.ശങ്കർ അദ്ധ്യക്ഷത വഹിച്ചു.ദേശീയ സെക്രട്ടറി എച്ച്.എം.രേണുക പ്രസന്ന,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മുൻ എം.പിമാരായ പന്ന്യൻ രവീന്ദ്രൻ,എ,എം.ആരിഫ്,കേന്ദ്ര വർക്കിംഗ് കമ്മിറ്റിയംഗം പി.വി.സുരേഷ്,പി.കെ.കൃഷ്ണദാസ്,വിജയകുമാർ,ബിജു ചീങ്കല്ലേൽ,കൃഷ്ണരാജ്.ആർ.പിള്ള,സുജിന്ത്,മായാ ദേവി,സതീഷ് വയനാട്,പി.കൃഷ്ണദാസ്,ശ്രീകുമാർ,ഗിരീഷ് കൊല്ലം,കെ.പ്രസന്ന കുമാർ,ജയേഷ് ഉണ്ണി,ശൈലജ ശശി എന്നിവർ പങ്കെടുത്തു.