കേരള ചാപ്ടർ ഉദ്ഘാടനം

Sunday 12 October 2025 1:27 AM IST

തിരുവനന്തപുരം: പ്രവാസി വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണലിന്റെ കേരള ചാപ്ടർ ഉദ്ഘാടനം ടെന്നീസ് ക്ലബിൽ പ്രമുഖ വ്യവസായി ഡോ.ജെ.രാജ്‌മോഹൻപിള്ള ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾക്ക് പുതിയ തൊഴിലവസരം ഉണ്ടാക്കാൻ വിദേശ നിക്ഷേപങ്ങൾ കേരളത്തിലെത്തിക്കുക, ടൂറിസത്തിലേക്ക് വിദേശ നിക്ഷേപം കണ്ടെത്തുക തുടങ്ങിയവയ്ക്ക് നേതൃത്വം നൽകാനാണ് സംഘടന ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ രാജ്‌മോഹൻ പിള്ള പറഞ്ഞു. അഡ്വ.ഫസിഹാ റഹീം അദ്ധ്യക്ഷയായി. കുടുംബശ്രീ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജയ,ഡോ.എം.ആർ.തമ്പാൻ,ബിജു കോശി,സോണി ജോൺ,സിനിമാതാരം ജോസ്,സംരംഭക ജസീന ഫംസ്റ്റൈൽ,എഴുത്തുകാരി ഡോ.ഷൈനി മീര,ആർട്ടിസ്റ്ര് അംബിക,അനിത,കാലടി ബാലചന്ദ്രൻ,സുരേഷ്,ബദരി തുടങ്ങിയവർ പങ്കെടുത്തു.