ര​ണ്ടാം ഘ​ട്ട സ​മാ​ധാ​ന ച​ർ​ച്ച​ക്ക് വ​ഴി​യൊ​രു​ങ്ങി

Sunday 12 October 2025 1:34 AM IST

​ഗ​സ്സ സി​റ്റി:ഗാസയി​ൽ ഇ​സ്രായേ​ൽ ആ​ക്ര​മ​ണം പൂ​ർ​ണ​മാ​യും നി​ല​ക്കു​ക​യും സൈ​നി​ക പി​ന്മാ​റ്റം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ, ര​ണ്ടാം ഘ​ട്ട സ​മാ​ധാ​ന ച​ർ​ച്ച​ക്കു​ള്ള വ​ഴി​യൊ​രു​ങ്ങി. ഒ​ന്നാം​ഘ​ട്ട ക​രാ​റി​ലെ മ​റ്റു വ്യ​വ​സ്ഥ​ക​ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും പ​ല​കാ​ര്യ​ങ്ങ​ളി​ലും ഇ​തി​ന​കം ത​ന്നെ സ​മ​വാ​യ​മാ​യി​ട്ടു​ണ്ടെ​ന്നും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡൊണാൾഡ് ട്രംപ് പ​റ​ഞ്ഞു.ഇന്ന് ശ​റ​മു​ശ്ശൈ​ഖി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഗാസ ഉ​ച്ച​കോ​ടി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.ഇ​റ്റാ​ലി​,സ്പെ​യി​ൻ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ജോ​ർ​ഡ​ൻ, തു​ർ​ക്കി, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, പാ​കി​സ്താ​ൻ, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉച്ചകോടിക്കെത്തു​ന്നു​ണ്ട്. ഇ​സ്രയേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നി​ല്ല.