പദ്ധതികളുടെ ഉദ്ഘാടനം
Monday 13 October 2025 12:33 AM IST
നരിയങ്ങാനം : സെന്റ് മേരി മഗ്ദലൻസ് യു.പി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച കിഡ്‌സ് കിൻഡർ ഗാർഡൻ പാർക്ക്, കമ്പ്യൂട്ടർ ലാബ്, സാനിറ്റേഷൻ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം നടന്നു. പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. തോമസ് പട്ടേരി അദ്ധ്യക്ഷത വഹിച്ചു. തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് മുഖ്യപ്രഭാഷണവും സാനിറ്റേഷൻ ബ്ലോക്ക് ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയ് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജോബിൻ ജോർജ് ആശംസ പറഞ്ഞു. ഹെഡ്മിസ്ട്രസ് ലിൻസി തോമസ് സ്വാഗതവും , ഷൈമോൾ ജോസ് നന്ദിയും പറഞ്ഞു.