ഭരണങ്ങാനത്ത് വികസന സദസ്

Monday 13 October 2025 12:33 AM IST

പാലാ : ഭരണങ്ങാനം പഞ്ചായത്തിലെ വികസന സദസ് നാളെ നടക്കും. രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളിൽ ആദരിക്കൽ ചടങ്ങ് നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് മെമ്പർമാരായ അനുമോൾ മാത്യു, ജോസുകുട്ടി അമ്പലമറ്റം, സുധ ഷാജി, ജെസ്സി ജോസ് തുടങ്ങിയവർ പ്രസംഗിക്കും. പഞ്ചായത്ത് സെക്രട്ടറി വികസനരേഖ അവതരിപ്പിക്കും.