പെൻഷണേഴ്‌സ് കുടുംബ സംഗമം

Monday 13 October 2025 12:34 AM IST

കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പനച്ചിക്കാട് യൂണിറ്റ് കുടുംബ സംഗമം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ.ടി.എൻ പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പ്രസിഡന്റ് പി.പി പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. വനിതാവേദിയുടെയും സാംസ്‌കാരിക വേദിയുടെയും ഉദ്ഘാടനം കുറിച്ചി സദൻ നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം റിട്ട ആർ.ഡി.ഒ കെ.രാദാസ് നടത്തി. 80 വയസ് പിന്നിട്ട മുതിർന്ന അംഗങ്ങളെ സമ്മേളനത്തിൽ ആദരിച്ചു. എൻ.പി കമലാസനൻ, പി.ജി അനിൽകുമാർ, സി.രാജഗോപാൽ, സി.കെ പുരുഷോത്തമൻ നായർ, കെ.ദേവകി, ടി.കെ ശിവദാസ്, ജോർജ് ജോസഫ്, ജി.കെ ഓമനക്കുട്ടൻ നായർ എന്നിവർ പങ്കെടുത്തു.