കളവ് നടത്തിയവർ പിടിക്കപ്പെടും
Monday 13 October 2025 12:34 AM IST
കോട്ടയം : ശബരിമലയിലെ സ്വർണ്ണപ്പാളി കടത്തിയവർ എത്ര സംഗമം നടത്തിയാലും പിടിക്കപ്പെടുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്. മറ്റു മാർഗ്ഗങ്ങൾ എല്ലാം പൊളിഞ്ഞപ്പോൾ അയ്യപ്പ സ്വാമിയുടെ പേര് പറഞ്ഞ് കള്ളത്തരത്തിൽ സംഗമം നടത്തിയവർ സൂപ്പർ ഹിറ്റ് ആയിട്ടില്ല. എത്ര പൊന്നു പൂശി കബളിപ്പിച്ചാലും അവർ അയ്യപ്പന്റെ ലിസ്റ്റിൽപ്പെട്ടു കഴിഞ്ഞു. മല്യയുടെ സ്വർണം എവിടെപ്പോയി എന്ന് ദേവസ്വം ബോർഡോ, സർക്കാരോ വെളിപ്പെടുത്തുന്നില്ല. ശബരിമലയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ദേവസ്വം ബോർഡിന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.