ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; യുവതിയുടെ നഗ്നചിത്രം വാട്സാപ്പ് ഡിപിയാക്കി, യുവാവ് പിടിയിൽ
Sunday 12 October 2025 5:59 PM IST
പെരുമ്പാവൂർ: ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിൽ പ്രൊഫെെൽ ചിത്രമായി വച്ച യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ 26കാരനാണ് അറസ്റ്റിലായത്. പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലാണ് നടപടി. ഭാര്യയോടുള്ള വെെരാഗ്യമാണ് നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചത്. യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്നാണ് ചിത്രം പകർത്തിയാതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഇൻസ്പെക്ടർ ടി എം സൂഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.