നിവിൻ പോളിക്കൊപ്പം പേടിക്കാൻ ഒരുങ്ങിക്കോളൂ, സർവ്വം മായ ടീസർ

Monday 13 October 2025 6:01 AM IST

നിവിൻ പോളി നായകനായി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർവ്വം മായ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തുടക്കം മുതൽ എന്തോ പന്തിക്കേട് തോന്നിപ്പിക്കുന്ന ടീസർ അവസാനിക്കുന്നത് നല്ല നാടൻ വൈബിലാണ്. ഫാന്റ്സി ഹൊറർ മൂഡിൽ ഒരുങ്ങുന്ന ചിത്രം എന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു. ഒരിടവേളയ്ക്കുശേഷം നിവിൻ പോളി - അജു വർഗീസ് കോമ്പോ ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധുവാര്യർ, അൽത്താഫ് സലിം തുടങ്ങിയവയാണ് മറ്റു താരങ്ങൾ.

ഫയർ ഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം ശരൺ വേലായുധൻ,എഡിറ്റർ അഖിൽ സത്യൻ, സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ വിനോദ് ശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ബിജു തോമസ്, കലാസംവിധാനം അജി കുറ്റിയാണി, കോസ്റ്റ്യൂ സമീറ സനീഷ്, മേക്കപ്പ് സജീവ് സജി. ക്രിസ്മസിന് റിലീസ് ചെയ്യും. വിതരണം സെൻട്രൽ പിക്ചേഴ്സ് റിലീസ്.