ഷറഫുദ്ദീന്റെയും കല്യാണി പണിക്കരുടെയും മധുവിധു

Monday 13 October 2025 6:04 AM IST

ഷ​റ​ഫു​ദ്ദീ​ൻ,​ ​ക​ല്യാ​ണി​ ​പ​ണി​ക്ക​ർ​ ​എ​ന്നി​വ​ർ​ ​നാ​യ​ക​നും​ ​നാ​യി​ക​യ​യു​മാ​യി​ ​വി​ഷ്ണു​ ​അ​ര​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​മ​ധു​വി​ധു​ ​എ​ന്നു​ ​പേ​രി​ട്ടു.​ടൈ​റ്റി​ലും​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്ര​റും​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി.​ ​പ്ര​ശ​സ്ത​ ​ന​ടി​ ​ബി​ന്ദു​ ​പ​ണി​ക്ക​രു​ടെ​ ​മ​ക​ളാ​ണ് ​ക​ല്യാ​ണി​ ​പ​ണി​ക്ക​ർ.​ ​ക​ല്യാ​ണി​ ​ബി​ഗ് ​സ്‌​ക്രീ​നി​ൽ​ ​എ​ത്തു​ന്ന​ ​ആ​ദ്യ​ ​ചി​ത്രം​ ​കൂ​ടി​ ​ആ​ണ് ​"​മ​ധു​വി​ധു​".​ജ​ഗ​ദീ​ഷ്,​ ​അ​സീ​സ് ​നെ​ടു​മ​ങ്ങാ​ട്,​ ​സാ​യ്കു​മാ​ർ​ ,​ ​ശ്രീ​ജ​യ​ ,​ ​അ​മ​ൽ​ ​ജോ​സ് ,​ ​സ​ഞ്ജു​ ​മ​ധു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ഷൈ​ലോ​ക്കിന്റെ തിരക്കഥാ പങ്കാളിയായ ബി​ബി​ൻ​ ​മോ​ഹ​നും ,​ ​മ​ധു​ര​ ​മ​നോ​ഹ​ര​ ​മോ​ഹം,​ ​പെ​റ്റ്‌​ ​ഡി​റ്റ​ക്ടീ​വ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളുടെ തിരക്കഥാകൃത്തായ ​ജ​യ് ​വി​ഷ്ണു​ ​വും ​ചേ​ർ​ന്ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​വി​ശ്വ​ജി​ത് ​ഒ​ടു​ക്ക​ത്തി​ൽ,​സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് ​ഒ​രു​പി​ടി​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​മ​ല​യാ​ളം,​ ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​തെ​ന്നി​ന്ത്യ​യി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യി​ ​മാ​റി​യ​ ​ഹി​ഷാം​ ​അ​ബ്ദു​ൾ​ ​വ​ഹാ​ബ് ​ആ​ണ്. അ​ജി​ത് ​വി​നാ​യ​ക​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​നാ​യ​ക​ ​അ​ജി​ത് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ജി​ത് ​വി​നാ​യ​ക​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​പ​ന്ത്ര​ണ്ടാ​മ​ത് ​ചി​ത്രം​ ​ആ​ണ്.​ ​ബാ​ബു​വേ​ട്ട​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ശാ​ന്ത​കു​മാ​ർ​-​ ​മാ​ള​വി​ക​ ​കൃ​ഷ്ണ​ദാ​സ് ​എ​ന്നി​വ​ർ​ ​ആ​ണ് ​സ​ഹ​നി​ർ​മ്മാ​ണം.പ്രൊ​ജ​ക്ട്ഡി​സൈ​ന​ർ​ ​-​ ​ര​ഞ്ജി​ത്ത് ​ക​രു​ണാ​ക​ര​ൻ,​ ​പോ​സ്റ്റ് ​പ്രൊ​ഡ​ക്ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​ആ​ൻ​ഡ് ​എ​ഡി​റ്റ​ർ​-​ ​ക്രി​സ്റ്റി​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​ക​ലാ​സം​വി​ധാ​നം​-​ ​ഔ​സേ​പ്പ് ​ജോ​ൺ,​ ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ർ​-​ ​ദി​വ്യ​ ​ജോ​ർ​ജ്,​ ​മേ​ക്ക​പ്പ്-​ ​ജി​തേ​ഷ് ​പൊ​യ്യ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​ ​സ​ജീ​വ് ​ച​ന്ദി​രൂ​ർ,​ ​ചീ​ഫ് ​അ​സ്സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​-​ ​അ​ഖി​ൽ​ ​സി​. തി​ല​ക​ൻ,​ ​നൃ​ത്ത​സം​വി​ധാ​നം​-​ ​റി​ഷ്‌​ദാ​ൻ​ ​അ​ബ്ദു​ൾ​ ​റ​ഷീ​ദ്,​ ​വി​ത​ര​ണം​ ​അ​ജി​ത് ​വി​നാ​യ​ക​ ​ഫി​ലിം​സ്,​ ​ഓ​വ​ർ​സീ​സ് ​ഡി​സ്ട്രി​ബൂ​ഷ​ൻ​ ​പാ​ർ​ട്ണ​ർ​-​ ​ഫാ​ർ​സ് ​ഫി​ലിം​സ്,​പി.​ആ​ർ.​ ​ഒ​-​ ​ശ​ബ​രി.

,