കൈയടിയും സ്നേഹവും വാങ്ങി ഫെമിനിച്ചി ഫാത്തിമ
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിച്ച ഫെമിനിച്ചി ഫാത്തിമ" വമ്പൻ പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം മനോഹരമായ കലാസൃഷ്ടി എന്നു പ്രേക്ഷകർ വിലയിരുത്തുന്നു. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും സംവിധായകൻ താമർ കെ.വിയും ചേർന്നാണ് നിർമ്മാണം. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രം ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ചാണ് കഥ പറയുന്നത്. റിയലിസ്റ്റിക് ആയി കഥ പറയുന്ന ചിത്രം ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഫാത്തിമ എന്ന സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിലൂടെ വളരെ സാമൂഹിക പ്രസക്തമായ ആശയങ്ങൾ പലതും ചിത്രം പറയുന്നു. ഒരു പഴയ "കിടക്ക" ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം. സു ഫ്രം സോ , ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം, ഫെമിനിച്ചി ഫാത്തിമയിലൂടെ വീണ്ടുമൊരു മനോഹര സിനിമാനുഭവം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു വേഫെറർ ഫിലിംസ്. ടൈറ്റിൽ കഥാപാത്രം ഫാത്തിമയായി ഷംല ഹംസ മികച്ച പ്രകടനത്തിൽ. കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ . ഛായാഗ്രഹണം - പ്രിൻസ് ഫ്രാൻസിസ്, എഡിറ്റിംഗ്- ഫാസിൽ മുഹമ്മദ്, പശ്ചാത്തല സംഗീതം - ഷിയാദ് കബീർ.